
കൊളംബോ . പ്രളയം ബാധിച്ച ശ്രീലങ്കയിലേക്ക് ദുരിതാശ്വാസമായി പാക്കിസ്‌ഥാൻ വസ്‌തുക്കൾ കാലാവധി കഴിഞ്ഞതെന്ന് ആരോപണം.
'ഇന്നും എപ്പോഴും പാക്കിസ്ഥാൻ ശ്രീലങ്കയ്ക്കൊപ്പം' എന്ന ക്യാപ്ഷനിൽ പാക്കിസ്ഥാൻ എക്സിൽ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് ഉൽപന്നങ്ങൾ കാലാവധി കഴിഞ്ഞതാണെന്ന് വിമർശനമുയർന്നത്. ചിത്രത്തിലുള്ള വസ്‌തുക്കളുടെ പായ്ക്കറ്റിൽ കാലാവധി 2024 ഒക്ടോബർ എന്ന് രേഖപ്പെടുത്തിയതാണ് ആളുകൾ ചൂണ്ടിക്കാട്ടിയത്. ഇതോടെ പാക്കിസ്‌ഥാനെതിരെ കടുത്ത വിമർശനമുയർന്നു. ഉപയോഗശൂന്യമായ വസ്തുക്കളാണ് അയച്ചതെന്ന വിവരം ശ്രീലങ്കൻ അധികൃതർ പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതാദ്യമായല്ല പാക്കിസ്‌ഥാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിമർശകർ പറയുന്നു. 2021ൽ താലിബാൻ അഫ്ഗാൻ തിരിച്ചുപിടിച്ച സമയത്ത് ഇന്ത്യ അവിടേക്ക് സഹായമായി പാക്കിസ്ഥാൻ വഴി അയച്ച ധാന്യപ്പൊടി അടക്കമുള്ള വസ്തുക്കൾ ഉപയോഗശൂന്യമായ നിലയിലാണ് കാബൂളിലെത്തിയിരുന്നത്. ശ്രീലങ്കയിൽ വിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിൽ 334 പേരാണ് ഇതുവരെ മരിച്ചത്. പ്രസിഡൻ്റ് അനുര കുമാര ദിസനായകെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിലൂടെ 53 ടൺ ദുരിതാശ്വാസ സഹായമാണ് ഇന്ത്യ ഇതുവരെ ശ്രീലങ്കയിലേക്ക് അയച്ചത്. നാവികസേനയുടെ രണ്ട് കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളും കൊളംബോയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
















© Copyright 2025. All Rights Reserved