വാഷിങ്ടൻ സംഘർഷം അവസാനിപ്പിച്ചാൽ ഇന്ത്യയും
പാക്കിസ്ഥാനുമായി വ്യാപാരം വിപുലമാക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്ത്‌തതോടെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിനു വഴങ്ങിയതെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ് ഇടപെട്ട് ഇന്ത്യ-പാക്ക് ആണവസംഘർഷം ഒഴിവാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ-പാക്ക് സംഘർഷം അതിരൂക്ഷമായി തുടരുകയായിരുന്നു.
നിർത്താൻ ഒരു സാധ്യതയുമില്ലാതിരുന്നപ്പോഴാണ് അമേരിക്ക ഇടപെട്ടത്. വ്യാപാരത്തെ താൻ ചെയ്‌തതുപോലെ മുൻപ് ആരും നയതന്ത്രത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
© Copyright 2024. All Rights Reserved