മിനാ (സൗദി). കടുത്തചൂടിലും അറഫയിലെ കാരുണ്യത്തിന്റെ മലയിൽ നനവായിരുന്നു. 20 ലക്ഷത്തോളം ഹജ് തീർഥാടകരുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകിയ പ്രാർഥനകളുടെ, പശ്ചാത്താപത്തിൻ്റെ നനവ്. ഓരോ പ്രാർഥനയും കണ്ണീരും അറഫ ഏറ്റുവാങ്ങി; പകരം തീർഥാടകർക്ക് ഹജ്ജിന്റെ വിശുദ്ധി സമ്മാനിച്ചു. ഹജിൻ്റെ ഏറ്റവും പ്രധാന കർമമായ അറഫ സംഗമം സമത്വത്തിന്റെ തുടിക്കുന്ന സന്ദേശം കൂടിയായി. 150 രാജ്യങ്ങളിൽ നിന്നുള്ളവർ ലളിതമായ വെളുത്തവസ്ത്രത്തിൽ ദൈവത്തിനു മുന്നിൽ ഹൃദയം തുറക്കുന്ന കാഴ്ച ജബലുറഹ്മയിൽ (കാരുണ്യത്തിന്റെ മല) ഇരുന്ന് അവർ തെറ്റുകൾ ഏറ്റുപറഞ്ഞു, ആവർത്തിക്കില്ലെന്നു പ്രതിജ്‌ഞയെടുത്തു. അറഫ, പശ്ചാത്താപത്തിൻ്റെ ആൾക്കടലായി. ജീവിതത്തിലെ സകലഭാരവും ഇറക്കിവച്ച്, പുതിയ മനുഷ്യരായി തീർഥാടകർ സന്ധ്യയോടെ അറഫയോടു വിടചൊല്ലി. തുടർന്ന് 6 കിലോമീറ്റർ അകലെ മുസ്‌ദലിഫയിൽ വഴിയോരത്ത് പായവിരിച്ച് അൽപം ഉറക്കം
സാത്താന്റെ പ്രതീകമായ ജംറയിൽ എറിയാനുള്ള ചെറുകൽമണികൾ ഇവിടെനിന്നു ശേഖരിച്ച് പുലർച്ചയോടെ മിനായിലേക്കു നീങ്ങും ഇന്നാണു ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ ചൂടുകനക്കും മുൻപ് ഇന്നലെ പുലർച്ചയോടെ തന്നെ തീർഥാടകരെ മിനായിൽ നിന്ന് അറഫയിൽ എത്തിച്ചിരുന്നു. നീതിയിലും ഭക്തിയിലും സഹകരിക്കണമെന്നും മാതാപിതാക്കളോട് ദയകാണിക്കണമെന്നും കുടുംബബന്ധം ഊട്ടിയുറപ്പിക്കണമെന്നു ം നമിറ പള്ളിയിലെ അറഫ പ്രഭാഷണത്തിൽ ഹറം പള്ളി ഇമാ. ഡോ. സാലിഹ് ബിൻ ഹുമൈദ് ഓർമിപ്പിച്ചു. ദൈവത്തിൻ്റെ വിധിവിലക്കുകൾ അനുസരിക്കുക, സത്യവും ധാർമികതയും ക്ഷമയും വാഗ്ദാനങ്ങളും പാലിക്കുക, വിനയമുള്ളവരാകുക, അനുഗ്രഹങ്ങൾക്ക് നന്ദി പറയുക എന്നിവയില്ലെങ്കിൽ വിശ്വാസം പൂർണമാകില്ലെന്നും പറഞ്ഞു. മലയാളം ഉൾപ്പെടെ 35 ഭാഷകളിൽ തത്സമയ വിവർത്തനം ഉണ്ടായിരുന്നു.
© Copyright 2024. All Rights Reserved