മിന (സൗദി) കൂടാരങ്ങളുടെ നഗരിയായ മിന്നാ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഉണർന്നു. ഉരുകുന്ന ചൂടിൽ ഉരുകാത്ത വിശ്വാസത്തോടെ എത്തിയ 20 ലക്ഷത്തോളം ഹജ് തീർഥാടകരെ വരവേറ്റു. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ പ്രാർഥനകളിൽ മുഴുകി രാപാർക്കുന്നതോടെ ഇക്കൊല്ലത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കം.
നാളെ ഹര്ജി്റെ കാതലായ അറഫ സംഗമം നിർവഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായിൽ 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളോടെ തീർഥാടകർ നേരം വെളുപ്പിക്കും ദേശ, ഭാഷാ, വർണ വ്യത്യാസങ്ങളെല്ലാം മറന്ന് ഒരേ മനസ്സോടെയുള്ള പ്രാർഥന.
47 ഡിഗ്രി ചൂട് മുന്നിൽകണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ ഭൂരിഭാഗം തീർഥാടകരെയും ഇന്നലെതന്നെ മിനായിലെ തമ്പുകളിൽ എത്തിച്ചിരുന്നു. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മിനാ താഴ്വാരത്തിൽ 2 ലക്ഷത്തോളം ശീതീകരിച്ച തമ്പുകളിലാണു തീർഥാടകരുടെ താമസം. നാളെ പുലർച്ചെ തന്നെ തീർഥാടകർ അറഫയിലേക്കു നീങ്ങിത്തുടങ്ങും
© Copyright 2024. All Rights Reserved