പൗരത്വ ഭേദഗതി നിയമത്തിലെ 6എ വകുപ്പിൻ്റെ സാധുത ശരിവെച്ച് സുപ്രിം കോടതി. അസമിലെ ഇന്ത്യൻ വംശജരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണു 6എ വകുപ്പ്. 1966 ജനുവരി ഒന്നിനും, 1971 മാർച്ച് 25നും ഇടയിൽ അസമിൽ എത്തിയവർക്കാണ് പൗരത്വം ലഭിക്കുക. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരും വകുപ്പിനെ അനുകൂലിച്ചു.
-------------------aud--------------------------------
അസം കരാർ നിലവിൽ വന്നതിനുശേഷമാണ് പൗരത്വനിയമത്തിൽ 6എ വകുപ്പ് ചേർത്തത്. വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് അസമിലെ ചില സംഘടനകൾ നൽകിയ ഹ രജിയാണ് സുപ്രിംകോടതി തള്ളിയിരിക്കുന്നത്. അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസ് ജെ.ബി പർദിവാലയ്ക്ക് മാത്രമാണ് ഭിന്നവിധി ഉണ്ടായിരുന്നത്.
© Copyright 2024. All Rights Reserved