എൻഎച്ച്എസിലെ ഫിസിഷ്യൻ അസോസിയേറ്റുമാരുടെ പേരുമാറ്റാൻ വഴിയൊരുങ്ങുന്നു. പിഎമാർ ഡോക്ടർമാരാണെന്ന് രോഗികൾ തെറ്റിദ്ധരിക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.
-------------------aud--------------------------------
യുകെയിലെ ആശുപത്രികളിലും, ജിപി സർജറികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഫിസിഷ്യൻ അസോസിയേറ്റുമാർ മെഡിക്കൽ പശ്ചാത്തലവും, രോഗികളെ പരിശോധിക്കുകയും, രോഗം തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇവർ ഡോക്ടർമാരുമല്ല.
ഇത് രോഗികൾക്ക് അപകടമാകുന്നുണ്ടോയെന്ന് തിരിച്ചറിയാനാണ് ഗവൺമെന്റ് റിവ്യൂവിന് ഉത്തരവിട്ടത്. പ്രൊഫ ഗിലിയൻ ലെംഗ് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് ഒരു പേര് നൽകുന്നതാണ് നല്ലതെന്ന് നിർദ്ദേശിക്കുന്നു. ഇതുവഴി തങ്ങൾ കാണുന്നത് ഒരു ഡോക്ടറെയാണെന്ന് രോഗികൾ തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാമെന്ന് റിവ്യൂ ചൂണ്ടിക്കാണിച്ചു.
ഫിസിഷ്യൻ അസോസിയേറ്റ് എന്ന പേരാണ് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതെന്ന് ഡോക്ടർമാർ ആശങ്കപ്പെട്ടിരുന്നു. ലെംഗിന്റെ റിപ്പോർട്ട് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഇതിന് ഫിസിഷ്യൻ അസിസ്റ്റന്റ്, അല്ലെങ്കിൽ ഡോക്ടർ അസിസ്റ്റന്റ് എന്നീ പേരുകൾ നൽകാൻ സാധ്യതയുണ്ട്.
© Copyright 2024. All Rights Reserved