
പാരിസ് രാജ്യത്തിൻ്റെ പ്രഥമ വനിത ട്രാൻസ്ജെൻഡർ ആണെന്ന ആരോപണത്തിൽ, നിയമപോരാട്ടത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. തൻ്റെ ഭാര്യ ബ്രിജിത്ത് സ്ത്രീയാണെന്ന് തെളിയിക്കാൻ തെളിവുകൾ ഹാജരാക്കാനൊരുങ്ങുകയാണ് മക്രോ ഭാര്യ ബ്രിജിത്ത് ട്രാൻസ്ജെൻഡർ ആണെന്ന് ആരോപണം ഉന്നയിച്ച യുട്യൂബർക്കെതിരെ ഇരുവരും മാനനഷ്‌ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യ സ്ത്രീയാണെന്നു യുഎസ് കോടതിയിൽ തെളിയിക്കാൻ മക്രോ ഒരുങ്ങുന്നത്.
ബ്രിജിത്ത് ഗർഭിണിയായപ്പോളുള്ള ചിത്രങ്ങളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കാൻ പ്രസിഡന്റ് തീരുമാനിച്ചെന്ന് അഭിഭാഷകൻ ടോം ക്ലെയർ പറഞ്ഞു. 'ഇരുവരും ലോകത്തെ പ്രധാനപ്പെട്ട വ്യക്‌തികളാണ്. പക്ഷേ അവരും മനുഷ്യരാണ്. അവരുടെ വ്യക്‌തിത്വത്തെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളും വ്യാജവിവരങ്ങളും അരോചകവും വേദനാജനകവുമാണ്. തെളിവുകൾ ഹാജരാക്കാൻ അവർ നിർബന്ധിതരാകുന്നത് അസ്വസ്‌ഥത സൃഷ്‌ടിക്കുന്നു' - രാജ്യാന്തര മാധ്യമത്തിനു നൽകിയ പോഡ്‌കാസ്‌റ്റിൽ ടോം ക്ലെയർ പറഞ്ഞു.
ഇമ്മാനുവൽ മക്രോയുടെ ഭാര്യ ബ്രിജിത്ത് ട്രാൻസ്ജെൻഡർ ആണെന്ന് 2017 ലാണ് ആദ്യമായി ആരോപണം ഉയരുന്നത്. ബ്രിജിത്ത് തന്റെറെ സഹോദരൻ ജീൻ -മൈക്കൽ ട്രോഗ്നോക്സ് ആണെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാകുകയും തുടർന്ന് പേര് മാറ്റി ബ്രിജിത്ത് ആയതാണെന്നുമാണ് നാറ്റാഷ റേ (നതാലി റേ) എന്ന ബ്ലോഗർ തൻ്റെ യൂട്യൂബ് വിഡിയോയിലൂടെ അവകാശപ്പെട്ടത്. തൻ്റെ സഹോദരന്റെ ബാല്യകാല ചിത്രങ്ങളാണെന്ന് അവകാശപ്പെട്ട് ബ്രിജിത്തിനോട് സാമ്യം തോന്നുന്ന ചിത്രങ്ങളും തെളിവായി നൽകി.
2021 ൽ ഒരു അഭിമുഖത്തിലും നാറ്റാഷ അവകാശവാദം ആവർത്തിച്ചു. 2022 ലെ ഫ്രഞ്ച് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇത് വൈറലായതോടെ മക്രോയും ബ്രിജിത്തും ബ്ലോഗർക്കെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുത്തു. നാറ്റാഷ റേ കുറ്റക്കാരിയാണെന്ന് 2024 സെപ്റ്റംബറിൽ കോടതി വിധിച്ചു. എന്നാൽ നാറ്റാഷ റേ അപ്പീലിന് പോയതോടെ, ആരോപണങ്ങൾ സത്യമാണെന്ന് കരുതിയാണ് ഇവർ ഉന്നയിച്ചതെന്ന് നിരീക്ഷിച്ച കോടതി, സംഭവം മാനനഷ്‌ടമായി കണക്കാക്കാനാവില്ലെന്നു പറഞ്ഞ് 2025 ജൂലൈയിൽ വിധി റദ്ദാക്കി.
ഇതിനിടെ 2024 ൽ യുഎസ് സ്വദേശി കാൻഡേസ് ഓവെൻസും
ബ്രിജിത്തിനെതിരെയുള്ള ആരോപണം ആവർത്തിച്ച് രംഗത്തെത്തി.
2025 ജൂലൈയിൽ കാൻഡേസ് ഓവെൻസിനെതിരെ മക്രോയും
ബ്രിജിത്തും മാനനഷ്‌ടത്തിന് കേസ് കൊടുത്തു. സത്യം തുറന്നു
പറയണമെന്നും വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത്
അവസാനിപ്പിക്കണമെന്നും പലപ്പോഴായി അഭ്യർഥിച്ചിട്ടും
ഫലമില്ലാത്തതിനെ തുടർന്ന് അവസാന ആശ്രയമെന്ന നിലയിലാണ്
മാനനഷ്ടക്കേസ് നൽകിയതെന്ന് അഭിഭാഷകൻ ടോം ക്ലെയർ
പറഞ്ഞു. എന്നാൽ ഈ നീക്കത്തെ പിആർ തന്ത്രം എന്നാണ്
ഓവെൻസ് വിശേഷിപ്പിച്ചത്.
















© Copyright 2025. All Rights Reserved