സ്വന്തം രാജ്യത്തെ യുവതികൾ അല്ലാത്തവരെ വിവാഹം ചെയ്യുമ്പോൾ യുവാക്കൾ സൂക്ഷിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് യുവാക്കളിൽ മറ്റ് രാജ്യങ്ങളിൽ നിന്നും വിവാഹം കഴിക്കുന്ന പ്രവണത വർധിച്ചുവരുന്നതിനിടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
-------------------aud-------------------------------
ബംഗ്ലാദേശിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ അന്തരം അനുഭവിക്കുന്ന ചൈനയിൽ നിരവധി പുരുഷന്മാരാണ് വിവാഹിതരാകാതെ നിൽക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്തുനിന്നുള്ള അനധികൃത വിവാഹങ്ങൾ വർധിച്ചുവന്നിരുന്നു. ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ എന്നീ രാജ്യങ്ങളിൽ നിന്നും യുവതികളെ എത്തിച്ച് വിവാഹം കഴിക്കുന്ന കേസുകൾ വർധിച്ചതോടെയാണ് ചൈനീസ് എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
© Copyright 2024. All Rights Reserved