കയ്റോ ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിലും സഹായം
എത്തിക്കുന്നതിനും യുഎസ് ഭരണകൂടവും ഹമാസും തമ്മിൽ ചർച്ച തുടരുകയാണെന്നും പലസ്തീൻ ഉന്നത ഉദ്യോഗസ്‌ഥൻ. ഗാസയിൽ ഭക്ഷണം എത്തിക്കുമെന്ന് ട്രംപ് ഉറപ്പു നൽകിയെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ബന്ദികളെ വിട്ടയക്കാൻ തയാറാണെന്നും ഇസ്രയേൽ ഗാസയിൽ നിന്നു പൂർണമായി പിൻമാറിയാൽ സ്‌ഥിരമായി വെടിനിർത്തലിന് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചു.
ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ള സഹായങ്ങൾ പൂർണമായി ഇസ്രയേൽ തടഞ്ഞിരുന്നു. ഇസ്രയേൽ പുറത്തുവിടുന്ന കണക്കുപ്രകാരം ഹമാസ് 1200 പേരെ കൊലപ്പെടുത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved