
ടെൽ അവീവ് ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുന്നോടിയായി ഇസ്രയേലിൽ എത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ടെൽ അവീവ് വിമാനത്താവളത്തിൽ ട്രംപ് എത്തിയത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ബന്ദികൈമാറ്റത്തിൻ്റെ ഭാഗമായി 20 പേരെ ഹമാസ് മോചിപ്പിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് ഇസ്രയേലിൽ വിമാനമിങ്ങിയത്.
അതേസമയം 'താങ്ക്യൂ ട്രംപ്' എന്ന ബാനർ കടൽത്തീരത്ത് ഒരുക്കിയാണ് ഇസ്രയേൽ അദ്ദേഹത്തിന് നന്ദി അറിയിച്ചത്. ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് തന്നെ ട്രംപ് ഈജിപ്തിലേക്ക് തിരിക്കും. അതിനിടെ ഹമാസ് മോചിപ്പിച്ച 20 ഇസ്രയേലികൾ മാതൃരാജ്യത്ത് തിരിച്ചെത്തി. റെയിം സൈനിക താവളത്തിലേക്കാണ് ബന്ദികളാക്കപ്പെട്ടവരെ റെഡ് ക്രോസ് അധികൃതർ എത്തിച്ചത്. ഇസ്രയേൽ സൈന്യത്തിന് കൈമാറിയ ബന്ദികളെ വൈദ്യപരിശോധനകൾക്ക് ശേഷം ടെൽ അവീവിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിക്കും.
















© Copyright 2025. All Rights Reserved