ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം; 14 മരണം

04/09/25

കറാച്ചി പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ മരിച്ചു. ക്വറ്റയിലെ സർയാബ് ഷെഹ്‌വാനി ‌സ്റ്റേഡിയത്തിൽ ബലൂചിസ്‌ഥാൻ നാഷനൽ പാർട്ടിയുടെ (ബി.എൻപി) റാലി അവസാനിച്ചതിനു പിന്നാലെയായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരെല്ലാം ബിഎൻപി പ്രവർത്തക രാണ്. ബലൂചിസ്‌ഥാൻ മുൻ മുഖ്യമന്ത്രിയും ഗോത്രവർഗ നേതാവുമായിരുന്നു സർദാർ അത്താഉല്ല മെംഗലിന്റെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു റാലി.

പരിപാടി കഴിഞ്ഞ് പ്രവർത്തകർ മടങ്ങിത്തുടങ്ങുമ്പോഴായിരുന്നു സ്ഫോടനം. ബിഎൻ.പി അധ്യക്ഷൻ അക്‌തർ മെംഗലും പഷ്‌തൂൺഖ മില്ലി അവാമി പാർട്ടി, അവാമി നാഷനൽ പാർട്ടി, നാഷനൽ പാർട്ടി എന്നിവയുടെ മുതിർന്ന നേതാക്കളും പരിപാടിക്കെത്തിയിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu