ബഹിരാകാശത്ത് ആണവ വിസ്‌ഫോടനം നടന്നാലോ? ചിന്തിക്കാൻ കൂടി പറ്റുന്നില്ലേ. എങ്കിൽ അത് ഉടനെ സാധ്യമാകും. ഛിന്നഗ്രഹം ബെന്നുവിനെ തകർക്കുന്ന കാര്യമാണ് ശാസ്ത്രജ്ഞർ ഇപ്പോൾ ചിന്തിക്കുന്നത്. കാർബണാൽ സമ്പന്നമായ ഛിന്നഗ്രഹമാണിത്. ഭൂമിയുടെ ഉൽപ്പത്തിക്ക് കാരണമായ ഘടകങ്ങൾ ഈ ഛിന്നഗ്രഹത്തിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.
കാർബൺ സമ്പുഷ്ടമായ മറ്റൊരു ഛിന്നഗ്രഹത്തിൽ നിന്ന് 700 മില്യൺ മുതൽ 2 ബില്യൺ വർഷങ്ങൾക്ക് മുമ്പ് വേർപ്പെട്ടതാണ് ബെന്നുവെന്നാണ് നാസ കരുതുന്നത്. സ്‌പേസ് ഏജൻസി ഓഫ് അമേരിക്ക അടുത്തിടെ ഇതിന്റെ സാമ്പിൾ സ്വന്തമാക്കിയിരുന്നു. നാസ ആദ്യമായി ഒരു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ സ്വന്തമാക്കിയത് ബെന്നുവിൽ നിന്നാണ്.സാമ്പിൾ സ്വീകരിച്ച് ദൗത്യം ഭൂമിയിൽ മടങ്ങിയെത്തിയത് ശാസ്ത്രലോകത്തെ വലിയ നേട്ടമായിട്ടാണ് കരുതുന്നത്. ഒസിരിസ്-റെക്‌സ് എന്നായിരുന്നു ഈ മിഷന്റെ പേര്. ഭൂമിയുമായി ഇവ കൂട്ടിയിടിക്കുന്നതിന് മുമ്പ് എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്നെല്ലാം കണ്ടെത്താനായിരുന്നു ഈ ദൗത്യം.
നിലവിൽ ബെന്നു ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്. ബെന്നു കൂട്ടിയിടിച്ചാൽ ഭൂമി തകരാൻ വരെ സാധ്യതയുണ്ട്. കാരണം കൂട്ടിയിടിയുടെ ആഘാതത്തിൽ 1200 മെഗാടൺ ഊർജത്തെയാണ് ഇവ പുറന്തള്ളുക. അത് എന്തെല്ലാം അപകടം ഉണ്ടാക്കുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് ഈ ഛിന്നഗ്രഹത്തെ ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് മുമ്പ് തകർക്കാനാണ് ശ്രമം. അണുബോംബ് ഉപയോഗിച്ച് ബഹിരാകാശത്ത് വെച്ച് തന്നെ ബെന്നുവിനെ തകർക്കാനാണ് നാസ പ്ലാൻ ചെയ്യുന്നത്. എന്നാൽ ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കയും ഇത്തരത്തിൽ അണുബോംബുകൾ ബഹിരാകാശത്ത് പ്രയോഗിച്ചിരുന്നു. അതേസമയം പരിമിതമായ അളവിലായിരിക്കുമോ ഈ സ്‌ഫോടനം എന്ന് പറയാൻ സാധിക്കില്ല.ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടിയിലെ ശാസ്ത്രജ്ഞർ ഏതൊക്കെ ഛിന്നഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന് നാസയെ അറിയിക്കാനായി ഒരു സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഭൂമിയിലേക്ക് ഇടിക്കാൻ വരുന്ന ഇത്തരം ഒബ്ജക്ടുകളുടെ വലിപ്പം കുറയ്ക്കാനും ഇവയ്ക്ക് സാധിക്കും. ഇവയിലൂടെയാണ് ആണവ ബോംബുകൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ശാസ്ത്രജ്ഞർ പരിശോധിക്കുന്നത്. ഭൂമിയിൽ എത്രയോ ദൂരത്തിലാണ് ഇപ്പോൾ ബെന്നുവുള്ളത്. പുതിയസംവിധാനത്തിലൂടെ ഇത്തരം ഭീമൻ ഛിന്നഗ്രഹങ്ങളെ ദിശ തിരിച്ചുവിടാൻ സാധിക്കുമോ എന്ന് കണ്ടെത്താൻ സാധിക്കും. അങ്ങനെ സാധിച്ചില്ലെങ്കിൽ ഇവയെ ചിന്നിചിതറിക്കേണ്ടി വരും. ഇല്ലെങ്കിൽ ഭൂമി വലിയ ഭീഷണി നേരിടേണ്ടി വരും. ബെന്നു ഭൂമിയിൽ ഇടിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഇവയുടെ വരവിനെ കുറിച്ചറിയാനുള്ള സംവിധാനമാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ കൈവശമുള്ളത്. അതേസമയം രണ്ട് ഓപ്ഷനാണ് ശാസ്ത്രജ്ഞരുടെ മുന്നിലുള്ളത്. ഒന്നുകിൽ ഗതി തിരിച്ചുവിടുക അല്ലെങ്കിൽ ആണവ വിസ്‌ഫോടനത്തിലൂടെ ഇവ പല കഷ്ണങ്ങളാക്കുക. ഇതിലൂടെ ഭൂമിയെ ഇടിക്കാതെ ഇവ കടന്നുപോകും.
News desk magna vision
© Copyright 2024. All Rights Reserved