‘ബിരിയാണി’ക്ക് ശേഷം വീണ്ടും സജിൻ ബാബു, ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ കാനിൽ പ്രകാശനം ചെയ്തു

21/05/25

സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ യുടെ ട്രെയിലർ 2025- ലെ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ സുധീർ മിശ്രയാണ് ട്രെയിലർ പ്രകാശനം നിർവഹിച്ചത്.

-------------------aud--------------------------------

ഇന്ത്യൻ-ജർമൻ ഫിലിം വീക്ക് ഫെസ്റ്റിവൽ ഡയറക്ടർ സ്റ്റീഫൻ ഓട്ടൻബ്രുക്കായിരുന്നു പ്രകാശന ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത സംവിധായകൻ ഡോ. ബിജു ദാമോദരൻ, നടൻ പ്രകാശ് ബാരെ, അഭിനേത്രി ഛായ കദം, ട്രാൻസ് മീഡിയ കൺസൽട്ടന്റ് എം.എൻ. ഗുജർ, കൂടാതെ ഇന്ത്യ, ജർമനി, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി ചലച്ചിത്ര പ്രവർത്തകരും ട്രെയിലർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ട്രെയിലറിനു കാൻസിലെത്തിയ അന്താരാഷ്ട്ര പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.കേരളത്തിലെ ഇല്ലിക്കൽ ദ്വീപിന്റെ പശ്ചാത്തലത്തിൽ, രണ്ടു സ്ത്രീകൾ അനുഭവിക്കുന്ന വേദനക്കും ദുരിതത്തിനും കാരണമായത് ഒരു ശാപമാണെന്നു അവർ ഉറച്ച് വിശ്വസിക്കുകയും, ആധുനിക ലോകത്ത് ഇത്തരം വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുന്ന യഥാർഥ്യവും വിശ്വാസവും ഏതെന്നു തിരിച്ചറിയാൻ സാധിക്കാത്ത ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രത്തിന്റെ ട്രെയിലറിലൂടെ അവതരിപ്പിക്കുന്നത്.  ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu