ക്ഷേമ പദ്ധതികളിൽ ലേബർ സർക്കാർ കൈക്കൊള്ളുന്ന നയങ്ങളിൽ പ്രതിഷേധിച്ച് ഭരണകക്ഷി എം പി വിക്കി ഫോക്സ്‌ക്രോഫ് ഗവണ്മെന്റ് വിപ്പ് സ്ഥാനം രാജിവെച്ചു.
-------------------aud--------------------------------
2020 നും 2024 നും ഇടയിലായി ഷാഡോ ഡിസെബിലിറ്റി മന്ത്രിയായിരുന്ന ഫോക്സ്‌ക്രോഫ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നത് ഭിന്നശേഷിക്കാർക്കുള്ള സഹായം വരെ വെട്ടിക്കുറയ്ക്കുന്ന നടപടിയെ പിന്തുണയ്ക്കാൻ കഴിയില്ലെന്നാണ്. ഉയർന്നു കൊണ്ടേയിരിക്കുന്ന ക്ഷേമ പദ്ധതി ചെലവുകൾ നിയന്ത്രിക്കണമെന്ന് പറഞ്ഞ അവർ , പക്ഷെ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന വെട്ടിച്ചുരുക്കൽ അതിനുള്ള പരിഹാരമല്ലെന്നും പറഞ്ഞു. സർക്കാരിൽ നിന്നും പുറത്തു പോകണമോ, അതിനകത്തു നിന്നു തന്നെ പോരാടണമോ എന്ന കാര്യത്തിൽ തനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ലൂയിഷാം നോർത്ത് എം പിയായ ഫോക്സ്‌ക്രോഫ്റ്റ് പറഞ്ഞു. എന്നാൽ, താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നും അവർ പറഞ്ഞു. അടുത്ത മാസം പാർലമെന്റിൽ പുതിയ നയം അവതരിപ്പിക്കാനിരിക്കെ, അതിനെ പരസ്യമായി എതിർത്ത് രംഗത്തെത്തുന്ന ആദ്യ ലെബർ ഫ്രണ്ട് ബെഞ്ചറാണ് ഇവർ. നിരവധി മറ്റ് ലേബർ എം പിമാരും ഈ പരിഷ്‌കാരത്തിനെതിരെ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിവേഴ്സൽ ക്രെഡിറ്റ്, പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്‌മെന്റ് എന്നിവയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള ബിൽ വരുന്ന ജൂലൈ 1 ന് ആണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ബെനെഫിറ്റ് ബില്ലിൽ നിന്നും അഞ്ച് ബില്യൻ പൗണ്ടോളം ഇത് വെട്ടിച്ചുരുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, സമ്മർദ്ദം ചെലുത്തി ഈ പരിഷ്‌കാരങ്ങൾ വേണ്ടെന്ന് വെപ്പിക്കാൻ ആർക്കും കഴിയില്ലെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
© Copyright 2025. All Rights Reserved