ജറുസലം . രാജ്യാന്തര സമ്മർദമേറിയതോടെ ഭക്ഷ്യഉപരോധം
ഭാഗികമായി ഇസ്രയേൽ പിൻവലിച്ചെങ്കിലും ഗാസ മുഴുവനും നിയന്ത്രണത്തിലാകും വരെ യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെത്തന്യാഹു പ്രഖ്യാപിച്ചു. 10 ആഴ്‌ചയിലേറെ നീണ്ട ഉപരോധത്തെത്തുടർന്ന് ഗാസ കൊടുംപട്ടിണിയിലെത്തിയിരുന്നു.
ഇന്നലത്തെ ആക്രമണങ്ങളിൽ 40 പലസ്‌തീൻകാർ കൊല്ലപ്പെട്ടു.
പുതിയ സൈനികനടപടിയുടെ ഭാഗമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആക്രമണം ഉണ്ടാകുമെന്നു വിഡിയോ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയ നെതന്യാഹു, പലസ്തീൻകാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഗാസയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാൻ യൂനിസ്
ധാന്യങ്ങൾ, പാചകഎണ്ണ തുടങ്ങിയവയുമായി 50 ട്രക്കുകൾ വടക്കൻ ഗാസയിലേക്കു നീങ്ങിത്തുടങ്ങിയതായാണ് റിപ്പോർട്ട്. ഗാസയുടെ പൂർണനിയന്ത്രണമാണു ലക്ഷ്യമെന്നു വ്യക്തമാക്കിയ നെതന്യാഹു സഖ്യകക്ഷികളടക്കം സമ്മർദം ശക്തമാക്കിയതിനാലാണ് ഉപരോധത്തിൽ അയവു വരുത്തിയതെന്നും പറഞ്ഞു..
അതേസമയം, ഹമാസ് താവളങ്ങളെന്നു കരുതുന്ന 160 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ അറിയിച്ചു. മധ്യഗാസയിലെ നുസുറത്ത്, മെയ്റൽ ബലാഹ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
© Copyright 2024. All Rights Reserved