ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി ഇറ്റാലിയന്‍ ഇതിഹാസ കോച്ച് കാര്‍ലോ ആഞ്ചലോട്ടി (Ancelotti) ചുമതലയേറ്റു. ബ്രസീല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ വിദേശ പരിശീലകനെന്ന പെരുമയോടെയാണ് അദ്ദേഹം സ്ഥാനമേറ്റത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി 2026ല്‍ അരങ്ങേറുന്ന ലോകകപ്പ് വരെയാണ് ആഞ്ചലോട്ടിക്ക് നിലവില്‍ കരാര്‍ ഉള്ളത്.

27/05/25

ചുമതലയേറ്റതിനു പിന്നാലെ ഇക്വഡോര്‍, പരാഗ്വെ ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിനെയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കു മാറി സാന്റോസ് ടീമില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ പക്ഷേ ആഞ്ചലോട്ടി ഇത്തവണ പരിഗണിച്ചില്ല. റയല്‍ മാഡ്രിഡില്‍ തനിക്കു കീഴില്‍ കളിച്ച വിനിഷ്യസ് ജൂനിയറിനെ മുന്‍നിര്‍ത്തിയുള്ള ഒരു ടീമിനെയാണ് ഇപ്പോള്‍ അദ്ദേഹം പരിഗണിക്കുന്നത്. ദേശീയ ടീമിനായി മികവു കാട്ടുന്നില്ലെന്നു വിമര്‍ശനമുള്ള വിനിഷ്യസില്‍ നിന്നു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ചുമതലയേറ്റ ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കിടുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu