പാകിസ്ഥാന് 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകാനുള്ള ഐഎംഎഫ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.
-------------------aud--------------------------------
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നശിപ്പിച്ച ഭീകര ശൃംഖല പുനർനിർമ്മിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. ഐഎംഎഫ് നൽകുന്ന ധനസഹായം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനിൽ ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭുജ് വ്യോമതാവളത്തിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത വ്യോമസേന സൈനികരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
© Copyright 2024. All Rights Reserved