
ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങൾ നവംബർ 24ന് തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. പുതുതായി വന്ന മാറ്റങ്ങൾ അനുസരിച്ച് മത്സരാർത്ഥികൾ കൂടിയ വേഗത പരിധിയുള്ള റോഡുകളിൽ ദീർഘനേരം ടെസ്റ്റ് നടത്തേണ്ടതായി വരും. ടെസ്റ്റിനു ശേഷം മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കെണ്ടി വരുന്ന യഥാർത്ഥ സാഹചര്യത്തിലെ ഡ്രൈവിംഗ് രീതി പ്രതിഫലിക്കുന്ന രീതിയിലുള്ള പരിശോധനയാണ് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്‌സ് ഏജൻസി കൊണ്ടുവന്നിരിക്കുന്നത്
-------------------aud--------------------------------
ഈ പുതിയ രീതി ഈ വർഷം ആദ്യം ബ്രിട്ടനിലെ 20 ടെസ്റ്റ് കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. പുതിയതായി ലൈസൻസ് നേടുന്ന 17 നും 24 നും ഇടയിൽ പ്രായമുള്ളവരായിരുന്നു 2029നും 2023നും ഇടയിൽ നടന്ന അപകടങ്ങളിൽ മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കപ്പെടുകയോ ചെയ്തവരിൽ 48 ശതമാനവും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റോഡുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് ഇപ്പോൾ ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
അതുപോലെ, ടെസ്റ്റിൽ പങ്കെടുക്കുന്നവർക്കുള്ള സ്റ്റോപ്പുകളുടെ എണ്ണം നാലിൽ നിന്നും മൂന്നായി കുറച്ചിട്ടുണ്ട്. അതുപോലെ എമർജൻസി സ്റ്റോപ്പുകളുടെ ആവൃത്തി മൂന്ന് ടെസ്റ്റുകളിൽ ഒന്ന് എന്നതിൽ നിന്നും ഏഴിൽ ഒന്നായി കുറച്ചിട്ടുണ്ട്. അതുപോലെ ഇൻഡിപെൻഡന്റ് ഡ്രൈവിംഗിന്റെ ദൈർഘ്യം വർധിപ്പിക്കാൻ എക്‌സാമിനർമാർക്ക് അധികാരവും നൽകുന്നുണ്ട്.
















© Copyright 2025. All Rights Reserved