
ബ്രിട്ടനിൽ ജോലിയില്ലാത്ത ബിരുദധാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ കണക്കുപ്രകാരം ഏഴു ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് തൊഴിലിനായി കാത്തിരിക്കുന്നത്.
ജീവിക്കാൻ മറ്റു മാർഗമില്ലാതെ യുവാക്കൾ വെൽഫെയർ ബെനിഫിറ്റുകളിൽ അഭയം തേടുന്ന കാഴ്ചയാണ് ബ്രിട്ടനിൽ. നാലു ലക്ഷം യുവാക്കളാണ് ഇത്തരത്തിൽ യൂണിവേഴ്സൽ ക്രെഡിറ്റിനായി അപേക്ഷ നൽകിയിരിക്കുന്നത്. 240,000 പേർ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആരോഗ്യ കാരണങ്ങളാൽ ജോലിയിൽനിന്നും വിട്ടുനിൽക്കുന്നതായും സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങളാൽ ജോലിക്കുപോകാത്തവരുടെ എണ്ണം 2019നു ശേഷം ആറു വർഷം കൊണ്ട് ഇരട്ടിയായി വർധിച്ചു. 46 ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ ആറു വർഷംകൊണ്ട് ഉണ്ടായത്. യൂണിവേഴ്സൽ ക്രെഡിറ്റ് ബെനിഫിറ്റ് കൈപ്പറ്റുന്നവരിൽ 110,000 പേർ 30 വയസ്സിൽ താഴെയുള്ള അഭ്യസ്തവിദ്യരാണെന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. നിലവിൽ 5.1 ശതമാനമാണ് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക്.
















© Copyright 2025. All Rights Reserved