ബ്രിട്ടനിൽ വീസ നിയന്ത്രണങ്ങളുടെയും റിക്രൂട്ട്മെന്റ് നിരോധനങ്ങളുടെയും കാലത്തും പ്രതിഭകൾക്ക് വാതിൽ അടച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ഈ വാർത്ത. പ്ലസ്-ടുവിന് എഴുപത് ശതമാനത്തിനു മുകളിൽ മാർക്കുള്ളവർക്ക് ഇംഗ്ലിഷ് യോഗ്യതാ പരീക്ഷയില്ലാതെ സ്കോളർഷിപ്പോടെ നഴ്സിങ് പഠിക്കാൻ അവസരം. ലിവർപൂളിലെ ജോൺ മൂർസ് യൂണിവേഴ്സിറ്റിയാണ് ഈ സുവർണാവസരത്തിന് വാതിൽ തുറക്കുന്നത
-------------------aud--------------------------------
പദ്ധതിയുടെ വിശദാംശങ്ങൾ നേരിട്ട് വിശദീകരിക്കുന്ന പ്രത്യേക സംവേദന പരിപാടി ശനിയാഴ്ച കൊച്ചിയിലെ ഗോകുലം പാർക്കിൽ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പരിപാടി. ജോൺ മൂർസ് യൂണിവേഴ്സിറ്റിയും ഏലൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡും ചേർന്ന സംഘടിപ്പിക്കുന്ന ഈ സംവേദന പരിപാടിയിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷനൽ ഓഫിസർ ബെഥ്നി പ്രൈസ്, ഇന്ററിം ഹെഡ് ഓഫ് ഇന്റർനാഷനൽ മാത്യു വീർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. വ്യക്തിഗത ആശയവിനിമയത്തിനുള്ള അവസരവും സെപ്റ്റംബർ ബാച്ചിലേക്കുള്ള വേഗതയേറിയ പ്രവേശന നടപടികൾക്കുള്ള പിന്തുണയും ഉറപ്പുവരുത്തുന്നതിനാണ് സർവകലാശാലാ പ്രതിനിധികൾ പരിപാടിയിൽ നേരിട്ടെത്തുന്നത്.
യോഗ്യതയുള്ള വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഓഫർ ലെറ്ററുകൾ നൽകും. ഭാഷാപരിജ്ഞാനം നേരിട്ട് ബോധ്യപ്പെട്ടാൽ ഐഇഎൽടിഎസ് ഒഴിവാക്കി അഡ്മിഷൻ നൽകും. അണ്ടർ ഗ്രാജ്യുവേറ്റ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് നഴ്സിങ് പ്രോഗ്രാമുകളിൽ 9,000 പൗണ്ടിന്റെ വരെ സ്കോളർഷിപ്പോടെയുള്ള കോഴ്സുകളാണ് യൂണിവേഴ്സിറ്റി ഓഫർ ചെയ്യുന്നത്.
© Copyright 2024. All Rights Reserved