ഗവൺമെന്റിന്റെ പക്കൽ പണമില്ലെങ്കിൽ വെറുതെ ഇരുന്നാൽ പോരെ എന്നൊരു ചോദ്യമാണ് ഇന്നലെ പ്രധാനമന്ത്രിയും സംഘവും കൊണ്ടുപിടിച്ച് വിളംബരം ചെയ്ത തന്ത്രപരമായ പ്രതിരോധ റിവ്യൂ റിപ്പോർട്ട് പുറത്തുവിട്ട ശേഷം ജനം ചോദിക്കുന്നത്. കാരണം റഷ്യയുടെ വ്‌ളാദിമർ പുടിനിൽ നിന്നും ഉയരുന്ന ഭീഷണി നേരിടാൻ ഗവൺമെന്റ് ഫണ്ടിംഗ് നൽകുന്നതിന് പകരം ബ്രിട്ടനെ യുദ്ധസജ്ജമാക്കാൻ നികുതികൾ 'വർദ്ധിപ്പിക്കുമെന്നാണ്' പ്രധാനമന്ത്രി കീർ സ്റ്റാർമർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
-------------------aud--------------------------------
യുകെ സൈനിക റിവ്യൂവിന്റെ ഭാഗമായി പുതിയ അന്തർവാഹിനികൾക്കും, ആയുധങ്ങൾക്കും, സൈനികർക്കുമായി കൂടുതൽ നിക്ഷേപം വരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നും, ഇറാൻ, നോർത്ത് കൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്നും നേരിടുന്ന ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു തയ്യാറെടുപ്പ് അനിവാര്യമാണെന്ന് സ്റ്റാർമർ അവകാശപ്പെട്ടു.
അതേസമയം പ്രതിരോധ ചെലവുകൾ ജിഡിപിയുടെ 3 ശതമാനത്തിൽ എത്തിക്കാൻ കൃത്യമായ ഒരു സമയപദ്ധതിയൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. 10 വർഷത്തെ പദ്ധതിയിൽ ഇത് സംഭവിക്കുമെന്നാണ് പ്രവചനം. എന്നാൽ സമ്പദ് വ്യവസ്ഥ നിശ്ചലമായി നിൽക്കുന്ന ഘട്ടത്തിൽ കണക്കുപുസ്തകം എങ്ങനെ ബാലൻസ് ചെയ്യുമെന്ന ആശങ്കയിലാണ് ട്രഷറി.
© Copyright 2024. All Rights Reserved