രാജ്യത്തെ ഏറ്റവും വലിയ എൻഎച്ച്എസ് ട്രസ്റ്റുകളിൽ ഒന്നായ ബർമിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റിൽ തൊഴിലുകൾ നഷ്ടമാകാൻ വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ ഹെൽത്ത് സർവ്വീസ് മേഖല സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ട്രസ്റ്റിനും പണം ലാഭിക്കാൻ നടപടികൾ സ്വീകരിക്കേണ്ടി വരുന്നത്.
-------------------aud--------------------------------
ഈ വർഷത്തെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 300 പേരുടെ ജോലികളാണ് നഷ്ടമാകുകയെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി. 2.6 ബില്ല്യൺ പൗണ്ടിന്റെ വാർഷിക ബജറ്റിൽ ഏകദേശം 5% ലാഭമാണ് എൻഎച്ച്എസിന് കണ്ടെത്തേണ്ടത്. 130 മില്ല്യൺ പൗണ്ടാണ് ഈ വിധം ലാഭിക്കേണ്ടതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോന്നാഥൻ ബ്രതർടൺ പറഞ്ഞു.
© Copyright 2024. All Rights Reserved