ജറുസലം തെക്കൻ ഗാസയിലെ റഫായിൽ ഭക്ഷണവിതരണകേന്ദ്രത്തിൽ ചൊവ്വാഴ്‌ച പുലർച്ചെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 27 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 184 പേർക്കു പരുക്കേറ്റു. ഇതേസ്‌ഥലത്തു ഞായറാഴ്‌ച ഇസ്രയേൽ നടത്തിയ വെടിവയ്‌പിൽ 31 പേരും തിങ്കളാഴ്ച്‌ച 3 പേരും കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേൽ മേൽനോട്ടത്തിൽ യൂഎസ് കരാറുകാരായ ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷണവിതരണകേന്ദ്രത്തിൽ 8 ദിവസത്തിനിടെ 102 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഭക്ഷണപ്പൊതിക്കായി എത്തിയവർ വരിതെറ്റിച്ചതിനാലാണു വെടിവച്ചതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഷ്യം.
വടക്കൻ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ശക്തമായതായി റിപ്പോർട്ടുണ്ട്. 3 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. വെസ്‌റ്റ്‌ബാങ്കിലെ ഗ്രാമപ്രദേശങ്ങളിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത് ഇസ്രയേൽ വിലക്കി
© Copyright 2024. All Rights Reserved