വിയറ്റ്നാം സന്ദർശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡൻ്റ് നാമാനുവൽ മക്രോയെ വിമാനത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുൻപ് ഭാര്യ മുഖത്തു പിടിച്ചു തള്ളി ഒരു നിമിഷം പിന്നോട്ട് മാറിയശേഷം വിമാനത്തിന്റെ വാതിലിൽ പ്രത്യക്ഷപ്പെട്ട മക്രോ ഒന്നും സംഭവിക്കാത്തതുപോലെ ക്യാമറകൾക്കു മുന്നിൽ കൈവീശി. ഭാര്യയ്ക്കൊപ്പം പടിയിറങ്ങി വന്നെങ്കിലും കൈപിടിക്കാൻ കൂട്ടാക്കാതെ ഭാര്യ ബ്രിജിത്ത് ഇറങ്ങി വന്നു. ഇരുവരും തമ്മിൽ വഴക്കാണെന്ന മട്ടിൽ പ്രചാരണമുണ്ടായതോടെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മക്രോ സംഗതി തമാശയാക്കി. 'ഇതൊന്നും ഗൗരവമുള്ള കാര്യമല്ല. ഞങ്ങൾ തമാശ പങ്കിടുകയായിരുന്നു. -മക്രോ പറഞ്ഞു.
















© Copyright 2025. All Rights Reserved