പോർട്ട് ഓഫ് സ്പെയ്ൻ: ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസ്വര രാജ്യങ്ങൾ ആഗോള രംഗത്ത് ഉയർന്നുവരികയാണ്. ട്രിനിഡാഡ് ആൻ്റ് ടുബാഗോ പാർലമെൻ്റിൽ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയുക്തമായ പുതിയൊരു ലോകക്രമം വികസ്വര രാജ്യങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രസംഗത്തിൽ മോദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളുടെ മുൻഗണന എപ്പോഴും ഗ്ലോബൽ സൗത്തിനായിരിക്കണം. സമഗ്രമായ കാഴ്ചപ്പാടും പരസ്പര സഹകരണവും വികസ്വര രാജ്യങ്ങൾക്ക് വഴികാട്ടിയാകണമെന്നും മോദി ട്രിനിഡാഡ് പാർലമെൻ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് രാജ്യത്ത് വൻ വരവേൽപ്പാണ് ട്രിനിഡാഡ് ആൻ്റ് ടുബാഗോ നൽകിയത്. രാജ്യത്തെ പരമോന്നത ബഹുമതിയായ ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻ്റ് ടുബാഗോ (The Order of the Republic of Trinidad & Tobago) നൽകിയാണ് നരേന്ദ്രമോദിയെ ആതിഥേയർ ആദരിച്ചത്. പിന്നീട് ട്രിനിഡാഡ് പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കംഗാലൂവുമായി മോദി കൂടികാഴ്ച നടത്തി.
© Copyright 2025. All Rights Reserved