കറാച്ചി രൂചലനമുണ്ടായതിൻ്റെ മറവിൽ പാക്കിസ്ഥാനിലെ ജയിലിൽനിന്ന് 216 തടവുകാർ കടന്നുകളഞ്ഞു. ഇതിൽ 80 പേരെ വീണ്ടും പിടിച്ചു. കറാച്ചിയിലെ മാലിർ ജില്ലാ ജയിലിലാണ് സംഭവം.
തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായതിൻ്റെ പിന്നാലെ പുലർച്ചെ അറുന്നൂറോളം തടവുകാരെ സുരക്ഷ മുൻനിർത്തി തുറന്ന മൈതാനത്തിലേക്ക് മാറ്റി. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥരുടെ തോക്കു പിടിച്ചുവാങ്ങി അവരെ ഭീഷണിപ്പെടുത്തി പ്രധാന ഗേറ്റ് തുറപ്പിച്ചാണ് തടവുകാർ പുറത്തുചാടിയത്.
സംഘർഷത്തിനിടയിൽ ഒരു തടവുകാരൻ കൊല്ലപ്പെട്ടു. 3 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റു. 28 സുരക്ഷാഭടന്മാരാണ് ഈ സമയം ഉണ്ടായിരുന്നത്. ആറായിരത്തോളം തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവർ നഗരത്തിലൂടെ ഓടുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു. തീവ്രത കുറഞ്ഞ 11 ചലനങ്ങളാണ് 48 മണിക്കൂറിനുള്ളിലുണ്ടായത്.
© Copyright 2024. All Rights Reserved