മംഗളൂരു: മംഗളൂരുവിൽ ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അമ്മ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലിൽ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്.
© Copyright 2024. All Rights Reserved