റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ(RCB) ഐപിഎൽ വിജയാഘോഷത്തിനിടെ തിരക്കിൽപ്പെട്ട് 11 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബിസിസിഐ. ഇത്തരത്തിൽ വലിയ രീതിയിൽ വിജയാഘോഷങ്ങൾ മതിയായ മുന്നൊരുക്കങ്ങൾ നടത്തേണ്ടിയിരുന്നുവെന്ന് പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.
-------------------aud------------------------------
ഇത്രയും വലിയ വിജയാഘോഷം സംഘടിപ്പിക്കുമ്പോൾ, ശരിയായ മുൻകരുതലുകൾ, സുരക്ഷ, സുരക്ഷാ നടപടികൾ എന്നിവ സ്വീകരിക്കേണ്ടതുണ്ട്. എവിടെയോ ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലും ഐപിഎൽ ആഘോഷങ്ങൾ ഉണ്ടായിരുന്നു, കഴിഞ്ഞ വർഷം കൊൽക്കത്തയിൽ കെകെആർ വിജയിച്ചു, പക്ഷേ അവിടെ ഒന്നും അപകടങ്ങൾ ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെത്തുടർന്ന് മുംബൈയിൽ നടന്ന ആഘോഷങ്ങളും അപകടങ്ങളില്ലാതെ നടന്നുവെന്നും ദേവജിത് പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് ആരാധകർ മരിച്ച സംഭവമുണ്ടായിട്ടും ആഘോഷം തുടർന്നതിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ കടുത്ത വിമർശനമാണുയർന്നത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോഹ് ലി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ആഘോചടങ്ങുകൾ നടന്നത്. ദുരന്തമുണ്ടായ വിവരം പുറംലോകമറിഞ്ഞിട്ടും സ്റ്റേഡിയത്തിൽ വിജയാഘോഷം തുടർന്നതാണ് വിമർശനത്തിന് വഴിവെച്ചത്.
© Copyright 2024. All Rights Reserved