ന്യൂയോർക്ക് 2 കുട്ടികൾ അടങ്ങുന്ന ഇന്ത്യൻ കുടുംബത്തിന്റെ മരണത്തിനിടയാക്കിയ മനുഷ്യക്കടത്ത് കേസിലെ പ്രതികൾക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു. ഹർഷ്‌കുമാർ മമൺലാൽ പട്ടേൽ (29), സ്റ്റീവ് അന്തോണി ഷാൻഡ് (50) എന്നിവർക്ക് 10 വർഷവും 6 വർഷവും വീതമാണ് ശിക്ഷ ഇന്ത്യൻ പൗരനായ രമൺലാൽ പട്ടേലിനെ ശിക്ഷയ്ക്കു ശേഷം നാടുകടത്തും. 2022 ജനുവരി 22നാണ് ജഗദീഷ് പട്ടേൽ (39), വൈശാലിബെൻ പട്ടേൽ (37), വിഹാങ്കി പട്ടേൽ (11), ധർമിക്ക് പട്ടേൽ (3) എന്നിവരെ യുഎസ് കാനഡ അതിർത്തിക്ക് 12 മീറ്റർ മാത്രം അകലെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കനത്ത മഞ്ഞുവീഴ്ച്‌ചയെത്തുടർന്നാണ് ഇവർ മരിച്ചത്.
© Copyright 2024. All Rights Reserved