മരണം 110 കഴിഞ്ഞു ; ഗാസയിൽ കൊടുംപട്ടിണി

24/07/25

ജറുസലം ഇസ്രയേൽ ഉപരോധത്തെത്തുടർന്നു പട്ടിണി പടർന്നതോടെ ഗാസയിൽ 10 പലസ്‌തീൻകാർ കൂടി മരിച്ചു. ഇതോടെ സമീപദിവസങ്ങളിൽ വിശന്നുമരിച്ചവരുടെ എണ്ണം 80 കുട്ടികൾ ഉൾപ്പെടെ 110 ആയി പട്ടിണിമരണം പടരുന്നുവെന്നും അടിയന്തരമായി സഹായമെത്തിക്കണമെന്നും 105 മനുഷ്യാവകാശ, ജീവകാരുണ്യ സംഘടനകൾ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സഹായം തടയുന്നത് ഇസ്രയേലാണെന്നും കുറ്റപ്പെടുത്തി.

ഇതിനിടെ, ഇസ്രയേൽ ബോംബാക്രമണങ്ങളിൽ ഇന്നലെ 21 പലസ്തീൻകാർ കൊലപ്പെട്ടു. പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഗാസ സിറ്റിയിൽ 6 കുട്ടികളും 2 സ്ത്രീകളുമടക്കം 12 പേരും വടക്കൻ ഗാസയിലെ തലാൽ ഹവയിൽ 3 കുട്ടികളും 2 സ്ത്രീകളുമടക്കം 5 പേരുമാണു കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ ടെന്റിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ 3 കുട്ടികളുമാണു കൊല്ലപ്പെട്ടത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu