
മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ റിപ്പോർട്ട് തേടി. ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ടി.ടി. വിനോദൻ 60 പവനോളം സ്വർണം തട്ടിയെടുത്തതായാണ് വിവരങ്ങൾ. ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ 21 പവനോളം സ്വർണം നഷ്ടപ്പെട്ട സംഭവമാണ് ആദ്യം പുറത്തുവന്നത്. വിനോദന്റെ അനാസ്ഥ കാരണം പത്തേക്കറോളം ഭൂമി നഷ്ടപ്പെട്ടതായും ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന് ചുമതലയുണ്ടായിരുന്ന കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും 11 പവൻ സ്വർണം കാണാതായതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഇപ്പോൾ വിശദമായ പരിശോധന നടത്തിവരികയാണ്.
















© Copyright 2025. All Rights Reserved