മസ്ക്: ട്രംപ് നന്ദികേട് പറയുന്നു; തന്റെ സഹായമില്ലായിരുന്നെങ്കിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് തോറ്റുപോയേനെ

06/06/25

വാഷിങ്ടൻ ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ ഡോണൾഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇലോൺ മസ്‌കിൻ്റെ പ്രതികരണം.

നികുതി നിയമത്തെ കുറിച്ച് മസ്‌കിന് അറിയാമായിരുന്നുവെന്നും വൈദ്യുത വാഹനങ്ങൾക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന നിയമത്തിലെ വ്യവസ്‌ഥയാണ് മസ്‌ക് പ്രശ്ന‌ം സൃഷ്‌ടിക്കാൻ കാരണമെന്ന ട്രംപിൻ്റെ പ്രസ്‌താവന മസ്ക് നിഷേധിച്ചു. നികുതി നിയമം തന്നെ കാണിച്ചിട്ടില്ലെന്നും മറ്റാർക്കും വായിക്കാൻ അവസരം നൽകാതെ അതിവേഗമാണ് അത് പാസാക്കിയതെന്നും മസ്‌ക് ആരോപിച്ചു.

നികുതി നിയമത്തിനെതിരെ മസ്‌ക് നടത്തിയ വിമർശനത്തിൽ നിരാശനാണെന്ന് ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. 'മസ്‌കിനെ ഞാൻ ധാരാളം സഹായിച്ചിട്ടുണ്ട്. എന്നെ കുറിച്ച് മോശമായി ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്' - ട്രംപ് പറഞ്ഞു. പരസ്‌പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu