മാതാപിതാക്കൾ ഫോൺ ഉപയോഗം നിയന്ത്രിച്ച സംഭവം എഐ ചാറ്റ്‌ബോട്ടുമായി പങ്കുവെച്ച 17കാരനോട് രക്ഷിതാക്കളെ കൊല്ലുന്നതിനെക്കുറിച്ച് സംസാരിച്ച് ചാറ്റ്‌ബോട്ട്.
-------------------aud--------------------------------
യുഎസ്, ടക്‌സാസിൽ നിലവിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന കേസിലെ വിഷയമാണിത്. ബിബിസി റിപ്പോർട്ട് പ്രകാരം 17കാരനെ ഫോൺ ഉപയോഗം അമിതമായതിനാൽ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ശകാരത്തെത്തുറിച്ച് 17കാരൻ ക്യാരക്ടർ എഐയുടെ ചാറ്റ്‌ബോട്ടുമായി സംസാരിച്ചു. എന്നാൽ ഇതിനുള്ള മറുപടിയിൽ മാതാപിതാക്കളെ കൊല്ലുന്ന കുട്ടികളെക്കുറിച്ചുള്ള വിഷയമാണ് എഐ സംസാരിച്ചത്.
വിഷയം വാർത്തയായതോടെ ചാറ്റ്‌ബോട്ടിനെക്കുറിച്ച് രൂക്ഷമായ വിമർശനവും, എഐ വളർന്നു വരുന്ന കുട്ടികളെ മോശമായി സ്വാധിനിക്കുന്നു എന്ന വിഷയത്തിൽ ചർച്ചയും ഉയർന്നു തുടങ്ങിയിരിക്കുകയാണ്.
© Copyright 2024. All Rights Reserved