മാറിമറിയുന്ന നേപ്പാൾ രാഷ്ട്രീയം; യുവശക്തി നിർണായകം

10/09/25

നേപ്പാളിലുടനീളം തെരുവിലിറങ്ങിയിരിക്കുന്നത് ചെറുപ്പക്കാരാണ്. സർക്കാർ, സ്വകാര്യ സ്‌കുളുകളിൽ നിന്നുള്ള വിദ്യാർഥികളും നിയമ ബിരുദധാരികളും സർവകലാശാലാ വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ളവരാണിവർ: തൊഴിലില്ലായ്‌മയിൽ നിരാശരായവർ, പരിമിതമായ അവസരങ്ങളിൽ ബുദ്ധിമുട്ടുന്നവർ, നിഷ്ക്രിയരായി ഇരിക്കേണ്ടി വരുന്നവർ. ഇതാണ് 'ജെൻ സി.' നിശ്ചയദാർഢ്യമുള്ള, നിശ്ശബ്ദരാക്കാനാവാത്ത യുവത്വം.

കഴിഞ്ഞ 2 വർഷമായി യുവതലമുറയ്ക്കിടയിൽ അമർഷം പുകയുകയായിരുന്നു. അഴിമതി, തൊഴിലില്ലായ്മ‌, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ എന്നിവയെല്ലാം അവരുടെ നിത്യ ജീവിതത്തിൽ ഭാരമായി. സർക്കാർ തസ്തികകൾക്കായി ഇടനിലക്കാർ വിലപേശുന്നെന്നും രാഷ്ട്രീയ നിയമനങ്ങൾ പോലും ഇത്തരം ഇടപാടുകളിലൂടെയാണ് തീരുമാനിക്കപ്പെടുന്നതെന്നും ആരോപണമുയർന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu