മാസപ്പടി കേസിൽ മുഖ്യപ്രതി മുഖ്യമന്ത്രി;മാസപ്പടി വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ മറുപടിക്കു വേണ്ടിയാണ്. അതിനു മറുപടി നൽകിയില്ലെങ്കിലും അത് രേഖകളിലുണ്ടാകും. എന്നാൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ ഷംസീർ നിയമസഭയിൽ താൻ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

13/02/24

മാസപ്പടി കേസിൽ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വീണ വിജയൻ പണം വാങ്ങിയെന്ന് മാത്രം. സിഎംആർഎല്ലിന് കരിമണൽ ഖനന അനുമതി ലഭിക്കാനായി മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വ്യവസായ നയം തിരുത്തിയെന്ന് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.2016 ഡിസംബർ മാസം 20 മുതൽ എല്ലാ മാസവും സിഎംആർഎൽ വീണാ വിജയന് പണം നൽകി. 2004 മുതൽ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ എടുത്ത സമീപനം കരി മണൽ ഖനനം പൊതു മേഖലയിൽ മാത്രം മതി എന്നതാണ്. സിഎംആർഎൽ നു പാട്ടത്തിന് അനുമതി നൽകാൻ പിണറായി വിജയൻ സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. നയം മാറുമ്പോൾ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നു.

2019 ഇൽ ആറ്റമിക് ധാതു ഖനനം സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാക്കി കേന്ദ്ര സർക്കാർ തീരുമാനം വന്നു. മറ്റ് എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയം ആവശ്യപ്പെട്ടു.12. 04. 2019 ൽ സിഎംആർഎൽ നുള്ള പാട്ട അനുമതി റദ്ദാക്കുകയായിരുന്നു, അന്ന് സിഎംആർഎൽ മുഖ്യമന്ത്രിക്ക് കത്തു നൽകി. സിഎംആർഎല്ലിനുള്ള ഖനനാനുമതി റദ്ദാക്കിയ ഉത്തരവ്, സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ഇടപെട്ട് വിളിച്ചു വരുത്തി. ഫയൽ വിളിച്ചു വരുത്തിയശേഷം മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പ്രത്യേക നിർദേശം നൽകിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

1000 കോടി ക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകി. 2004ലാണ് പാട്ടത്തിനു നൽകിയത്. പിന്നീട് പത്തുദിവസത്തിനുള്ളിൽ ആ തീരുമാനം അന്നത്തെ സർക്കാർ സ്റ്റേ ചെയ്തു. അന്നു മുതൽ ഈ പാട്ടം തിരിച്ചു പിടിക്കാൻ പരിശ്രമിച്ചു വരികയാണ്. കേരളത്തിന്റെ പൊതു താൽപ്പര്യവും, തീരമേഖലയുടെ താൽപ്പര്യവും കണക്കിലെടുത്താണ് തീരുമാനം സ്റ്റേ ചെയ്തത്. പിന്നീട് വന്ന എ കെ ആന്റണി, വിഎസ് അച്യുതാനന്ദൻ സർക്കാരുകളും ഈ നിലപാട് തുടർന്നു. വിഎസ് സർക്കാർ ഒരുപടി കൂടി മുന്നോട്ടുപോയി, പൊതുമേഖലയിലല്ലാതെ ആർക്കും കരിമണൽ ഖനനം അനുവദിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ സർക്കാർ തീരുമാനമെടുത്തു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.മാസപ്പടി വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ മറുപടിക്കു വേണ്ടിയാണ്. അതിനു മറുപടി നൽകിയില്ലെങ്കിലും അത് രേഖകളിലുണ്ടാകും. എന്നാൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ ഷംസീർ നിയമസഭയിൽ താൻ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu