മക്ക ഹജ് തീർഥാടകർ ഇന്നു വൈകിട്ട് ചരിത്രപ്രസിദ്ധമായ മിനാ താഴ്വാരയിലേക്ക് യാത്ര തുടങ്ങും. മക്കയിൽനിന്ന് 7 കിലോമീറ്റർ അകലെ മിനായിലെ കൂടാരത്തിൽ നാളെ ഉച്ചയ്ക്ക് മുഴുവൻ തീർഥാടകരും എത്തുന്നതോടെ ഹജ്‌ജിന് ഔദ്യോഗിക തുടക്കമാകും. വ്യാഴാഴ്ചയാണ് സുപ്രധാന കർമമായ അറഫ സംഗമം നടക്കുന്നത്. തീർഥാടകർ ഇന്നലെ രാത്രി മക്കയിൽ സമ്മേളിച്ചു. ഇന്ത്യയിൽ നിന്നുള്ള എല്ലാ തീർഥാടകരെയും മക്കയിൽ എത്തിച്ചിരുന്നു.
© Copyright 2024. All Rights Reserved