
ഇന്ത്യൻ ഫുട്‌ബോൾ സീസണിന് തുടക്കം കുറിച്ചുകൊണ്ട് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ) സൂപ്പർ കപ്പിന് ഒക്ടോബർ 25ന് ഗോവയിൽ തുടക്കമാകും. 16 പ്രധാന ക്ലബ്ബുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. കേരളത്തിന്റെ പ്രതീക്ഷകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും ഗോകുലം കേരള എഫ്സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. നിരവധി പുതിയ വിദേശ താരങ്ങളുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. ഗ്രൂപ്പ്-ഡിയിൽ ശക്തരായ മുംബൈ സിറ്റി എഫ്‌സി, എസ്‌സി ദില്ലി, രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി എന്നിവർക്കൊപ്പമാണ് മഞ്ഞപ്പടയുടെ മത്സരം. സ്പാനിഷ് കോച്ച് ഡേവിഡ് കാറ്റാലയുടെ കീഴിൽ സൂപ്പർ കപ്പിൽ വലിയ പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒക്ടോബർ 30-ന് രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. നവംബർ 3-ന് എസ്‌സി ദില്ലിയെയും നവംബർ 6-ന് മുംബൈ സിറ്റി എഫ്‌സിയെയും നേരിടും.
















© Copyright 2025. All Rights Reserved