മുനമ്പത്തേത് ക്രിസ്ത്യൻ-മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ്. നീതിയുടെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണ് അത്. മുനമ്പം ജനതയുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നത് എതിർക്കപ്പെടണം. പരസ്പര ബഹുമാനത്തോടെയുള്ള സമാധാനപരമായ പരിഹാരമുണ്ടാകണം. സിബിസിഐ തലമുറകളായി മുനമ്പത്ത് താമസിക്കുന്നവർക്കൊപ്പമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
-------------------aud----------------------------
മതമേലധ്യക്ഷൻമാരും പാർലമെന്റ് അംഗങ്ങളും അനൗപചാരികമായി ഒത്തുചേർന്നതിന്റെ വിവരങ്ങൾ ചോർന്നതിൽ സിബിസിഐ നിരാശ പ്രകടിപ്പിച്ചു. പ്രത്യേക താൽപ്പര്യപ്രകാരം തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രമാണ് യോഗത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് നൽകിയത്. ഇത് യോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലായിപ്പോയെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.
© Copyright 2024. All Rights Reserved