‘മൂന്നാംലോകക്കാർ ഇങ്ങോട്ടു വരേണ്ട’: ഡോണൾഡ് ട്രംപിന്റെ ഭീഷണി

29/11/25

വാഷിങ്ടൻ . യുഎസ് അഭയം നൽകിയ അഫ്‌ഗാൻ കുടിയേറ്റക്കാരൻ വൈറ്റ്ഹൗസിനു സമീപം നടത്തിയ വെടിവയ്പിൽ നാഷനൽ ഗാർഡ് അംഗം സാറ ബെക്സ്സ്ട്രോം (20) കൊല്ലപ്പെട്ടതിനുപിന്നാലെ കുടിയേറ്റം തടയാനുള്ള കർശന നടപടികൾ പ്രസിഡൻ്റ് ഡോണൾഡ് ടാപ് പ്രഖ്യാപിച്ചു.
"മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം 'എക്കാലത്തേക്കുമായി നിർത്തിവയ്ക്കും'; പൗരത്വമില്ലാത്തവർക്കായി ഫെഡറൽ ഭരണകൂടം നൽകുന്ന ആനുകൂല്യങ്ങളും സബ്‌സിഡികളും നിർത്തലാക്കും. അഫ്ഗാനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അഭയം നൽകുന്നതു സംബന്ധിച്ച് മുൻ പ്രസിഡൻ്റ് ജോ ബൈഡൻ അംഗീകാരം നൽകിയ പദ്ധതികളിലുൾപ്പെട്ടവരെ ഇനി പരിഗണിക്കില്ല.

"വായിച്ചുനോക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ ബൈഡൻ ഒപ്പിട്ടു കൊടുത്ത സകല കുടിയേറ്റ പദ്ധതികളും റദ്ദാക്കും; യുഎസിന് ഒരു പ്രയോജനവുമില്ലാത്ത എല്ലാവരെയും പുറത്താക്കും -സമൂഹമാധ്യമത്തിൽ ട്രംപ് പറഞ്ഞു. 2021ൽ യൂഎസ് സേനാ വിമാനത്തിൽ അഫ്ഗാൻ അഭയാർഥികളെ കൂട്ടത്തോടെ കയറ്റി കൊണ്ടുവന്നത് ഒരു പരിശോധനയും ഇല്ലാതെയായിരുന്നെന്നും ട്രംപ് ആരോപിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu