ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.
തിങ്കളാഴ്ച മാത്രം 300ലധികം ജീവനക്കാരെ അവരുടെ തസ്തികകളിൽ നിന്ന് കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. വാഷിങ്ടൺ ഓഫിസിൽ നിന്നാണ് 300ലധികം ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു.
-------------------aud--------------------------------
മേയ് പകുതിയോടെ, കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ഇത്രയധികം ജീവനക്കാരെ ഒഴിവാക്കുന്നത് ആദ്യമാണ്. കമ്പനി ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനയാണിതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. മൈക്രോസോഫ്റ്റും മെറ്റ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള മറ്റു പ്രമുഖ ടെക് കമ്പനികളും സോഫ്റ്റ് വെയർ വികസന പ്രക്രിയ വേഗത്തിലാക്കുന്നതിന് എ.ഐയെ ആശ്രയിച്ച് വരികയാണ്. ഈ ഘട്ടത്തിലെ പിരിച്ചുവിടലുകളിൽ ബാധിച്ച ജീവനക്കാരിൽ ഭൂരിഭാഗവും മാനേജർ തസ്തികകളിലുള്ളവരല്ലെന്നാണ് റിപ്പോർട്ട്. സോഫ്റ്റ്‌വെയർ എൻജിനീയർമാരെയും ഉൽപന്ന മാനേജർമാരെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. അതേസമയം ബാധിച്ച തൊഴിലാളികളിൽ 17 ശതമാനത്തിൽ താഴെ പേർ മാത്രമാണ് മാനേജ്‌മെന്റ് സ്ഥാനങ്ങളിലുള്ളത്. 2023ന്റെ തുടക്കത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ വെട്ടി കുറക്കലാണിത്.
© Copyright 2024. All Rights Reserved