ലൂകാ മോഡ്രിച്ച് റയൽ മാഡ്രിഡ് പടിയിറങ്ങുന്നു. ശനിയാഴ്ച സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ സോസിഡാഡുമായുള്ള മത്സരം റയൽ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിലെ അവസാനത്തേതാണെന്ന് മുപ്പത്തൊമ്പതുകാരൻ പ്രഖ്യാപിച്ചു. ജൂൺ പതിനഞ്ചിന് ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ കളിക്കും. പിന്നാലെ ടീം വിടും.
-------------------aud------------------------------
13 വർഷമായി സ്പാനിഷ് ക്ലബ്ബിലുണ്ട് ക്രൊയേഷ്യക്കാരൻ. 393 തവണ കുപ്പായമിട്ടു. ആറ് ചാമ്പ്യൻസ് ലീഗുൾപ്പെടെ 28 ട്രോഫികൾ നേടി. 2018ൽ മികച്ച താരത്തിനുള്ള ബാലൻ ഡി ഓറും സ്വന്തമാക്കി.
© Copyright 2024. All Rights Reserved