
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ആശംസ. മോദി ഇന്ത്യക്കായി പല നേട്ടങ്ങളും കൈവരിച്ചുവെന്നും ഇന്ത്യയും ഇസ്രായേൽ സൗഹൃദത്തിലും ഒരുപാട് മുന്നോട്ട് പോയിയെന്നും നെതന്യാഹു പുകഴ്ത്തി. വൈകാതെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു വീഡിയോ സന്ദേശത്തിലുടെ അറിയിച്ചു. നിരവധി ലോക നേതാക്കളാണ് മോദിക്ക് ആശംസ അറിയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ചാണ് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ ആശംസ അറിയിച്ചത്. യഥാർഥ നേതൃത്വമെന്നാൽ മോദിയെന്ന് അമിത് ഷാ പ്രശംസിച്ചു.
















© Copyright 2025. All Rights Reserved