ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിൽ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആവശ്യപ്പെട്ടു.പോലീസ് റിപ്പോർട്ട് തന്നെ ഹൈക്കോടതി തള്ളി.. അന്ന് രാജി വെക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും തുടരുന്നു.കേരള പോലീസ് തെറ്റ് തേച്ച് മായ്ച്ചു കളഞ്ഞു.ഈ സ്ഥിതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തണം.നരേന്ദ്ര മോഡിയെ ഭരണഘടനയുടെ അന്തസത്ത പഠിപ്പിക്കുന്നവർരാണ് സിപിഎമ്മുകാർ. രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു
© Copyright 2024. All Rights Reserved