നരേന്ദ്ര മോദിയുടെയും ഗൗതം അദാനിയുടെയും മുഖംമൂടികൾ ധരിച്ചെത്തിയെ കോൺഗ്രസ് എംപിമാരെ പാർലമെന്റ് വളപ്പിൽ പരിഹാസരൂപത്തിൽ ‘അഭിമുഖം’ നടത്തി രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ പ്രതിഷേധത്തിനിടെയാണു കൗതുകകരമായ രംഗങ്ങൾ അരങ്ങേറിയത്.കോൺഗ്രസ് എംപിമാരായ മാണിക്കം ടഗോർ ഗൗതം അദാനിയുടെയും ശിവജി കൽഗെ നരേന്ദ്ര മോദിയുടെയും മാസ്ക്കാണ് അണിഞ്ഞത്. രാഹുൽ ക്യാമറയിൽ വിഡിയോ പകർത്തിക്കൊണ്ടായിരുന്നു അഭിമുഖം.
-----------------------------
‘ഞാനെന്തു പറഞ്ഞാലും ഇദ്ദേഹം അത് ചെയ്യും, വിമാനത്താവളം, തുറമുഖം അങ്ങനെയെന്തും ഇദ്ദേഹം എനിക്ക് തരും’– മാണിക്കം ടഗോർ മോദിയുടെ മുഖംമൂടിയണിഞ്ഞ കൽഗെയെ ചൂണ്ടിപ്പറഞ്ഞു അടുത്തത് എന്ത് വാങ്ങിയെടുക്കാനാണു ശ്രമിക്കുന്നതെന്നായി ‘അദാനി’യോട് രാഹുലിന്റെ ചോദ്യം. വൈകുന്നേരം കാണാമെന്നും അവിടെ വച്ച് തീരുമാനമെടുക്കുമെന്നുമായി മാണിക്കം. ‘ പാർലമെന്റ് എങ്കിലും ഒഴിവാക്കണേ’ എന്നായി സമീപത്തു നിന്ന ഹൈബി ഈഡന്റെ കമന്റ്. ‘മോദി’യെന്താ ഒന്നും കാര്യമായി മിണ്ടുന്നില്ലല്ലോ എന്ന രാഹുലിന്റെ ചോദ്യത്തിന്, അദ്ദേഹത്തിന് അൽപം ടെൻഷൻ ആണെന്നായിരുന്നു മാണിക്കത്തിന്റെ മറുപടി.ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധത്തിൽ ഇന്നലെയും തൃണമൂൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും വിട്ടുനിന്നു.
© Copyright 2024. All Rights Reserved