
ക്വാലലംപുർ മലേഷ്യയിലെ ക്വാലലംപുരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തില്ലെന്ന് അറിയിച്ചെന്നും പകരം അദ്ദേഹം വെർച്വലായി പങ്കെടുക്കുമെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ദീപാവലി ആഘോഷത്തിൽ പങ്കെടുക്കേണ്ടതിനാലാണ് മോദി നേരിട്ട് എത്താത്തതെന്നും ഇബ്രാഹിം പറഞ്ഞു.
"ഈ മാസം അവസാനം നടക്കുന്ന ആസിയാൻ ഉച്ചകോടിക്ക് എത്താനാവില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്. പകരം അദ്ദേഹം വെർച്വലായി പങ്കെടുക്കും. ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാലാണ് അത്. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിനും ഇന്ത്യക്കാർക്കും ദീപാവലി ആശംസ നേരുന്നു" -അൻവർ ഇബ്രാഹിം പറഞ്ഞു.
"കഴിഞ്ഞ ദിവസം രാത്രി ഞാൻ മോദിയുടെ ഒരു സഹപ്രവർത്തകനുമായി സംസാരിച്ചിരുന്നു. മലേഷ്യ- ഇന്ത്യ ഉഭയകക്ഷി ബന്ധം കൂടുതൽ തന്ത്രപരവും സമഗ്രവുമാക്കാനുള്ള ശ്രമങ്ങളെപ്പറ്റി ഞങ്ങൾ സംസാരിച്ചു. വ്യാപാര, നിക്ഷേപ രംഗങ്ങളിൽ മലേഷ്യയുടെ പ്രധാനപ്പെട്ട പങ്കാളിയാണ് ഇന്ത്യ. വിദ്യാഭ്യാസ, സാങ്കേതികവിദ്യാ രംഗങ്ങളിലും മേഖലയിലെ സുരക്ഷയിലും ഇന്ത്യയും മലേഷ്യയുമായി അടുത്ത സഹകരണമുണ്ട്" - മലേഷ്യൻ പ്രധാനമന്ത്രി കുട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved