ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ കുറയ്ക്കൽ മോർട്ട്‌ഗേജ് വിപണിയിൽ പ്രതിഫലിച്ച് തുടങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.75 ശതമാനത്തിലേക്ക് താഴ്ത്തുന്നത് ആയിരക്കണക്കിന് വരുന്ന മോർട്ട്‌ഗേജ് ഉപഭോക്താക്കൾക്ക് ഗുണമായി.
-------------------aud--------------------------------
ഹാലിഫാക്‌സ്, ലോയ്ഡ്‌സ് ബാങ്ക്, മെട്രോ ബാങ്ക് എന്നിങ്ങനെ ലെൻഡർമാർ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം അടിസ്ഥാനമാക്കി മോർട്ട്‌ഗേജ് നിരക്കുകളിൽ കുറവ് വരുത്തി. ഇവരുടെ പല ഉപഭോക്താക്കൾക്കും തിരിച്ചടവ് നിരക്കുകളിൽ ഇതിന്റെ കുറവ് അനുഭവപ്പെടും.
വരും ദിവസങ്ങളിൽ ബാർക്ലേസ്, കവൻട്രി ബിൽഡിംഗ് സൊസൈറ്റി, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി, നേഷൻവൈഡ്, നാറ്റ്‌വെസ്റ്റ്, സ്‌കിപ്ടൺ, വിർജിൻ മണി തുടങ്ങിയ ലെൻഡർമാരും ഈ പാത പിന്തുടരുമെന്നാണ് സൂചന. വരുന്ന ആഴ്ചകളിൽ കൂടുതൽ മോർട്ട്‌ഗേജ് ലെൻഡർമാർ നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമായി മാറും.
നാല് വർഷത്തിനിടെ രണ്ടാം തവണയാണ് ബാങ്ക് ബേസ് റേറ്റ് കുറയ്ക്കുന്നത്. ഇത് മുൻനിർത്തി നിരവധി ലെൻഡർമാർ തങ്ങളുടെ ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജുകളുടെ പലിശ കുറച്ചിരുന്നു. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് ബേസ് റേറ്റ് 0.25 ശതമാനം പോയിന്റ് താഴ്ത്തി പലിശകൾ 4.75 ശതമാനമാക്കി ചുരുക്കിയത്.
മോർട്ട്‌ഗേജ് ഉൾപ്പെടെ കടമെടുപ്പ് ചെലവുകൾക്കും, സേവിംഗ്‌സിനും പലിശ നിശ്ചയിക്കാൻ ലെൻഡർമാർ ബേസ് റേറ്റാണ് ഉപയോഗിക്കുന്നത്. ഈ കുറവ് നന്നതോടെ ലക്ഷക്കണക്കിന് മോർട്ട്‌ഗേജ് ഉപഭോക്താക്കളുടെ ബില്ലുകളും താഴും. പണപ്പെരുപ്പം സെപ്റ്റംബറിൽ 1.7 ശതമാനത്തിൽ എത്തിയതായി ഒഎൻഎസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.
© Copyright 2024. All Rights Reserved