യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അൽ ഐനിൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം മൂന്നാം പാദത്തിൻറെ തുടക്കത്തിൽ പരീക്ഷണ ഘട്ടം ആരംഭിക്കും. വർഷങ്ങളായി യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്ന് തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ആർച്ചർ ഏവിയേഷൻ സി.ഇ.ഒ ആദം ഗോൾഡ്‌സ്റ്റൈൻ വ്യക്തമാക്കി.
-------------------aud-------------------------------
അബുദാബി അഡ്‌നെക് എക്സിബിഷൻ സെൻററിൽ ആരംഭിച്ച മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സിൻറെ നാലാമത് പതിപ്പിൻറെ ഭാഗമായി സംസാരിക്കുകയായിരുന്നു ഗോൾഡ്‌സ്റ്റൈൻ. ഹെലികോപ്റ്റർ, ഇ-വിടിഒഎൽ വിമാന പ്രവർത്തനങ്ങൾക്കായി അബുദാബി ക്രൂയിസ് ടെർമിനൽ ഹെലിപാഡിനെ ഒരു ഹൈബ്രിഡ് ഹെലിപോർട്ടാക്കി മാറ്റുന്നതിനുള്ള ആർച്ചറിൻറെ രൂപകൽപ്പനയ്ക്ക് ജി.സി.എ.എ അംഗീകാരം നൽകിയിട്ടുണ്ട്.
© Copyright 2024. All Rights Reserved