ജറുസലം. സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പു പരിഗണിച്ച് യുഎഇയിലെ നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാരെ ഇസ്രയേൽ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്, യുഎഇയിൽ യാത്ര ചെയ്യുന്ന പൗരന്മാർക്കു മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണിത്.
യുഎഇയിലുള്ള ഇസ്രയേൽ പൗരന്മാരുടെ നേർക്ക് ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇസ്രയേൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ നൽകിയത്. നയതന്ത്ര കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്കു തടസ്സമില്ലെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
















© Copyright 2025. All Rights Reserved