‘യുഎസിനെ അനുസരിക്കാൻ സമ്മർദം, ഒരിക്കലും വഴങ്ങില്ല; പ്രശ്നം പരിഹരിക്കാനാവാത്തത്’: ആയത്തുല്ല അലി ഖമനയി

25/08/25

ടെഹ്റാൻ യുഎസിനെ അനുസരിക്കാൻ നടത്തുന്ന സമ്മർദത്തിന് ഒരിക്കലും വഴങ്ങില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ദേശീയ മാധ്യമത്തിനു നൽകിയ പ്രസ്താവനയിലാണ് ഖമനയി നിലപാട് വ്യക്‌തമാക്കിയത്. ഒമാൻ മധ്യസ്‌ഥതയിൽ യുഎസുമായി നടത്തിവന്നിരുന്ന ആണവചർച്ച ജൂണിൽ ഇസ്രയേൽ ഇറാൻ ആക്രമിച്ചതിനുപിന്നാലെ, നിർത്തിവച്ചിരുന്നു. യൂറോപ്യൻ വൻശക്‌തികളുമായി ചർച്ച പുനരാരംഭിക്കാമെന്ന് ഇറാൻ സമ്മതിച്ചതിനുപിന്നാലെയാണു ഖമനയിയുടെ പ്രഖ്യാപനം.

ആണവവിഷയത്തിൽ യുഎസിന് ഇറാൻ വഴങ്ങില്ലെന്നും നേരിട്ടു ചർച്ചയില്ലെന്നും ഖമനയി പറഞ്ഞു. 'അവർക്ക് ഇറാൻ യുഎസിന് വിധേയമാകണം. ഇത്തരം തെറ്റിദ്ധാരണയുള്ളവർക്കെതിരെ ഇറാനിയൻ ജനത തങ്ങളുടെ മുഴുവൻ ശക്‌തിയോടും കൂടെ നിലകൊള്ളും, യുഎസുമായി നേരിട്ടുള്ള ചർച്ചകൾ നടത്താൻ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവർ പുറംമോടികൾ മാത്രമാണ് കാണുന്നത്. യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കാനാവാത്തതാണ്.' ഖമനയി പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu