
വാഷിങ്ടൻ യുഎസിൽ സൗത്ത് കരോലിനയയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപതു പേർക്കെങ്കിലും പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. സെൻ്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രിൽ എന്ന സ്‌ഥാപനത്തിലാണ് വെടിവയ്പ്പുണ്ടായത്. ഞായറാഴ്‌ച പുലർച്ചെയോടെയാണ് സംഭവം.
വെടിവെയ്പ്പിൽ നിന്ന് രക്ഷപ്പെടാൻ അടുത്തുള്ള വ്യാപാര സ്‌ഥാപനങ്ങളിലും കെട്ടിടങ്ങളിലും പലരും ഓടിക്കയറി. സുരക്ഷാ ഉദ്യോഗസ്‌ഥരെത്തുമ്പോൾ പലരും വെടികൊണ്ട് പരുക്കേറ്റ നിലയിലായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതു വരെ പൊതുജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.
















© Copyright 2025. All Rights Reserved